പ്രവാസികൾ ശ്രദ്ധിക്കുക: സൗദിയിൽ ക്രെഡിറ്റ് കാർഡ് വഴി ഡിജിറ്റൽ വാലറ്റ് ടോപ്-അപ്പ് ചെയ്യാൻ ഇനി സർവീസ് ചാർജ്

റിയാദ്: സൗദി അറേബ്യയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഡിജിറ്റൽ വാലറ്റുകളിലേക്ക് പണം മാറ്റുന്നവർക്ക് തിരിച്ചടി. ഭൂരിഭാഗം ബാങ്കുകളും ഇത്തരം ഇടപാടുകൾക്ക് സർവീസ് ചാർജ് ഏർപ്പെടുത്തി തുടങ്ങി. ഏറ്റവും ഒടുവിലായി റിയാദ് ബാങ്കും പുതിയ നിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന സെപ്റ്റംബർ മാസം മുതൽ രാജ്യത്തെ മിക്ക ബാങ്കുകളിലും ഈ പുതിയ സർവീസ് ചാർജ് നിബന്ധന പ്രാബല്യത്തിൽ വരും.
പുതിയ ഫീസ് ഘടന പ്രകാരം 2,500 റിയാൽ വരെയുള്ള ഇടപാടുകൾക്ക് കൈമാറ്റം ചെയ്യുന്ന തുകയുടെ മൂന്ന് ശതമാനമായിരിക്കും ട്രാൻസ്ഫർ ചാർജായി ഈടാക്കുക. എന്നാൽ 2,500 റിയാലോ അതിൽ കൂടുതലോ ഉള്ള ഇടപാടുകൾക്ക് പരമാവധി 75 റിയാൽ വരെ സർവീസ് ചാർജ് നൽകേണ്ടി വരും. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നാട്ടിലേക്ക് പണമയക്കുന്ന പ്രവണത വർധിച്ച സാഹചര്യത്തിലാണ് ബാങ്കുകളുടെ ഈ പുതിയ നീക്കം. മികച്ച വിനിമയ നിരക്കും, സൗജന്യവും വേഗത്തിലുള്ളതുമായ സേവനവും ലഭിക്കുന്നതിനാൽ ഭൂരിഭാഗം പ്രവാസികളും പണം നാട്ടിലെത്തിക്കാൻ ഡിജിറ്റൽ ബാങ്കുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ഇതിനായി ആദ്യം ക്രെഡിറ്റ് കാർഡ് വഴി വാലറ്റിലേക്ക് പണം ടോപ്-അപ്പ് ചെയ്യുന്ന രീതിക്കാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.
അതേസമയം, സാധാരണ ബാങ്ക് അക്കൗണ്ടുകൾ വഴിയോ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചോ ഡിജിറ്റൽ വാലറ്റുകളിലേക്ക് പണം ടോപ്-അപ്പ് ചെയ്യുന്നതിന് പഴയതുപോലെ യാതൊരുവിധ സർവീസ് ചാർജും ഈടാക്കില്ല. റിയാദ് ബാങ്കിന് പുറമെ സൗദിയിലെ മറ്റ് പ്രമുഖ ബാങ്കുകളും ഇത് സംബന്ധിച്ച മുന്നറിയിപ്പ് ഉപഭോക്താക്കൾക്ക് നൽകിക്കഴിഞ്ഞു. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കുന്നതിന് നിലവിൽ തന്നെ ബാങ്കുകൾ പ്രത്യേക ചാർജുകൾ ഈടാക്കുന്നുണ്ട്.