Apps & Digital Tips

ഗൂഗിൾ സ്റ്റോറേജ് ഫുൾ ആയോ? പണം മുടക്കാതെ ഫോണിലെ മെമ്മറി വർധിപ്പിക്കാൻ 5 വഴികൾ

ഫോൺ സ്റ്റോറേജ് ഫുൾ ആകുന്നത് ഇന്ന് മിക്കവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഗൂഗിൾ ഫോട്ടോസ്, ജിമെയിൽ, ഗൂഗിൾ ഡ്രൈവ് എന്നിവയ്ക്കായി ഗൂഗിൾ സൗജന്യമായി നൽകുന്ന 15 ജിബി സ്‌റ്റോറേജ് പെട്ടെന്ന് തന്നെ തീർന്നുപോകാറുണ്ട്. പണം കൊടുത്ത് കൂടുതൽ സ്റ്റോറേജ് വാങ്ങുന്നതിന് പകരം, നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലെ അനാവശ്യ ഫയലുകൾ നീക്കം ചെയ്ത് എങ്ങനെ സ്റ്റോറേജ് ലാഭിക്കാം എന്ന് നോക്കാം:

1. പഴയ സ്ക്രീൻഷോട്ടുകളും ചിത്രങ്ങളും ഒഴിവാക്കുക ഗൂഗിൾ ഫോട്ടോസിൽ അനാവശ്യമായി കിടക്കുന്ന സ്ക്രീൻഷോട്ടുകളും മറ്റു ചിത്രങ്ങളും ഫോണിന്റെ മെമ്മറി വലിയ രീതിയിൽ അപഹരിക്കാറുണ്ട്. ഗൂഗിൾ ഫോട്ടോസിലെ ‘മാനേജ് സ്റ്റോറേജ്’ (Manage Storage) വിഭാഗം ഇത്തരം ഫയലുകൾ ഓട്ടോമാറ്റിക്കായി ഹൈലൈറ്റ് ചെയ്ത് കാണിക്കും. ഇവ കണ്ടെത്തി നീക്കം ചെയ്യുന്നത് വഴി വലിയൊരു ശതമാനം സ്‌റ്റോറേജ് സ്‌പേസ് നിങ്ങൾക്ക് തിരികെ ലഭിക്കും.

2. സൈസ് കൂടിയ ഫോട്ടോകളും വീഡിയോകളും ഡിലീറ്റ് ചെയ്യുക വലിയ സൈസുള്ള വീഡിയോകളാണ് നിങ്ങളുടെ ഗൂഗിൾ സ്‌റ്റോറേജ് വേഗത്തിൽ ഇല്ലാതാക്കുന്നത്. ഉദാഹരണത്തിന്, 2 മിനിറ്റ് ദൈർഘ്യമുള്ള ഒരു 4കെ വീഡിയോയ്ക്ക് ഏകദേശം 500MB വരെ സ്‌റ്റോറേജ് ആവശ്യമായി വന്നേക്കാം. ഇത് ഒഴിവാക്കാൻ ഗൂഗിൾ ഫോട്ടോസ് തുറന്ന് പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക. തുടർന്ന് ‘സ്റ്റോറേജ് മാനേജ്’ എന്നതിൽ പോയി ‘ലാർജ് ഫോട്ടോസ് ആൻഡ് വീഡിയോസ്’ (Large photos and videos) തിരഞ്ഞെടുക്കുക. ഇവിടെ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ ഫയലുകൾ കാണാനും അനാവശ്യമായവ ഡിലീറ്റ് ചെയ്യാനും സാധിക്കും.

3. ട്രാഷ് (Trash) ക്ലിയർ ചെയ്യാൻ മറക്കരുത് ഗൂഗിൾ ഫോട്ടോസിൽ നിന്നും ഡിലീറ്റ് ചെയ്യുന്ന ഫയലുകൾ 60 ദിവസത്തേക്ക് ട്രാഷിൽ തന്നെ കിടക്കും. ഇവ പൂർണ്ണമായും അപ്പോൾ തന്നെ നീക്കം ചെയ്യാൻ, ലൈബ്രറിയിൽ പോയി ട്രാഷ് (Trash) ഓപ്പൺ ചെയ്ത് ഫയലുകൾ പെർമനന്റായി ഡിലീറ്റ് ചെയ്യുക.

4. ജിമെയിലും ഗൂഗിൾ ഡ്രൈവും വൃത്തിയാക്കുക ഗൂഗിൾ നൽകുന്ന 15 ജിബി സ്‌റ്റോറേജ് ഫോട്ടോസിനും ജിമെയിലിനും ഡ്രൈവിനും കൂടിയുള്ളതാണ്. ഗൂഗിൾ ഡ്രൈവിൽ സൂക്ഷിച്ചിരിക്കുന്ന പഴയ ഫയലുകൾ, വലിയ അറ്റാച്ച്മെന്റുകളുള്ള ഇമെയിലുകൾ, പ്രൊമോഷണൽ ഇമെയിലുകൾ എന്നിവ ഡിലീറ്റ് ചെയ്യുന്നത് വഴി നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിൽ കൂടുതൽ സ്‌പേസ് ലഭ്യമാക്കാൻ സാധിക്കും.

5. അനാവശ്യ ഫോൾഡറുകളുടെ ബാക്കപ്പ് ഓഫ് ചെയ്യുക നമ്മളറിയാതെ തന്നെ ഫോണിലെ പല ഫോൾഡറുകളും ഗൂഗിൾ ഫോട്ടോസ് ഓട്ടോമാറ്റിക്കായി ബാക്കപ്പ് ചെയ്യാറുണ്ട്. വാട്സാപ്പ് വഴി വരുന്ന ചിത്രങ്ങൾ, വീഡിയോകൾ, മീമുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത്തരം അനാവശ്യ ഫയലുകൾ അപ്‌ലോഡ് ആകുന്നത് തടയാൻ, ഫോട്ടോസ് സെറ്റിങ്സിൽ ‘ബാക്കപ്പ്’ (Backup) എന്നതിൽ പോയി ‘മാനേജ് ഡിവൈസ് ഫോൾഡേഴ്സ്’ (Manage device folders) എന്നതിലേക്ക് പോകുക. അവിടെ നിന്നും ആവശ്യമില്ലാത്ത ഫോൾഡറുകളുടെ ബാക്കപ്പ് നിങ്ങൾക്ക് ഓഫ് ചെയ്തു വെക്കാവുന്നതാണ്.

കൂടുതൽ ശ്രദ്ധിക്കാൻ: ഫോട്ടോകളും വീഡിയോകളും മാത്രമല്ല, ഫോണിലെ മറ്റ് ആപ്പുകളുടെ ബാക്കപ്പ് ഡാറ്റയും സ്റ്റോറേജ് കുറയാൻ കാരണമാകും. ആൻഡ്രോയിഡ് സെറ്റിങ്സിലെ ഗൂഗിൾ സെക്ഷനിൽ പോയി ബാക്കപ്പ് ഓപ്ഷൻ പരിശോധിച്ചോ, അല്ലെങ്കിൽ ‘ഗൂഗിൾ വൺ’ (Google One) ആപ്പ് വഴിയോ ഇക്കാര്യങ്ങൾ പരിശോധിച്ച് അനാവശ്യ ഡാറ്റകൾ ഒഴിവാക്കാവുന്നതാണ്.

നാളെ വാട്സാപ്പിലും
Follow

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button