പവർ ഗ്രിഡ് കോർപ്പറേഷനിൽ അപ്രന്റീസ്ഷിപ്പ്; കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന് കീഴിൽ കേരളത്തിലും അവസരം

കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള പ്രമുഖ പൊതുമേഖലാ സ്ഥാപനമായ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (POWERGRID) വിവിധ അപ്രന്റീസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്തെ വിവിധ റീജിയണുകളിലായി ആകെ 270 ഒഴിവുകളാണുള്ളത്. കേരളം ഉൾപ്പെടുന്ന സതേൺ റീജിയനിൽ 32 ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 10 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത ഐ.ടി.ഐ ഇലക്ട്രീഷ്യൻ, ഡിപ്ലോമ (ഇലക്ട്രിക്കൽ/സിവിൽ), ഗ്രാജുവേറ്റ് (ഇലക്ട്രിക്കൽ/സിവിൽ) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
- ബന്ധപ്പെട്ട ട്രേഡിൽ ഫുൾടൈം ഐ.ടി.ഐ, ഡിപ്ലോമ, ബി.ഇ./ ബി.ടെക്./ ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
- അപേക്ഷകരുടെ യോഗ്യതാ പരീക്ഷാഫലം 2024 സെപ്റ്റംബർ 11 മുതൽ 2026 സെപ്റ്റംബർ 10 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ചിരിക്കണം.
- പ്രായപരിധി: അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ് പൂർത്തിയായിരിക്കണം.
പ്രതിമാസ സ്റ്റൈപ്പൻഡ് വിവരങ്ങൾ
- ഐ.ടി.ഐ വിഭാഗം: 13,500 രൂപ
- ഡിപ്ലോമ വിഭാഗം: 15,000 രൂപ
- ഗ്രാജുവേറ്റ് (ബിരുദം): 17,500 രൂപ (ശ്രദ്ധിക്കുക: കമ്പനി താമസസൗകര്യം നൽകുകയോ, ഉദ്യോഗാർത്ഥി അത് ഉപയോഗപ്പെടുത്തുകയോ ചെയ്യാത്ത പക്ഷം പ്രതിമാസം 2,500 രൂപ അധികമായി ലഭിക്കുന്നതാണ്).
കേരളത്തിലെ ഒഴിവുകളും നിയമന സ്ഥലങ്ങളും കേരളത്തിൽ താഴെ പറയുന്ന വിഭാഗങ്ങളിലായാണ് ഒഴിവുകൾ:
- ഐ.ടി.ഐ (ഇലക്ട്രീഷ്യൻ): 02
- ഡിപ്ലോമ (സിവിൽ): 01
- ഡിപ്ലോമ (ഇലക്ട്രിക്കൽ): 05
- എഞ്ചിനീയറിങ് ബിരുദം (ഇലക്ട്രിക്കൽ): 02
നിയമന സ്ഥലങ്ങൾ: കൊച്ചി, കോഴിക്കോട്, പാലക്കാട്, തൃശൂർ, തൃശൂർ HVDC, തിരുവനന്തപുരം.
പ്രധാന തീയതികൾ
- അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന തീയതി: ഓഗസ്റ്റ് 25
- അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്റ്റംബർ 10
അപേക്ഷിക്കേണ്ട വിധം താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് വഴി ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിന് മുൻപായി വിജ്ഞാപനം പൂർണ്ണമായി വായിച്ചു മനസ്സിലാക്കുക.
- ഔദ്യോഗിക വിജ്ഞാപനം (PDF): ഇവിടെ ക്ലിക്ക് ചെയ്യുക
- അപേക്ഷിക്കാൻ സന്ദർശിക്കുക: Powergrid ഔദ്യോഗിക വെബ്സൈറ്റ്




