Career & Education

കാറ്റ് 2026: രജിസ്ട്രേഷൻ ആഗസ്റ്റ് 3 മുതൽ; അറിയേണ്ട കാര്യങ്ങൾ

കേന്ദ്ര ഐ.ഐ.എമ്മുകളിലേക്കും രാജ്യത്തെ മറ്റ് പ്രമുഖ ബിസിനസ് സ്‌കൂളുകളിലേക്കുമുള്ള എം.ബി.എ പ്രവേശനത്തിനായുള്ള ദേശീയതല പ്രവേശന പരീക്ഷയായ കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT 2026) രജിസ്ട്രേഷൻ ആഗസ്റ്റ് 3-ന് ആരംഭിക്കും. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 15 വൈകുന്നേരം 5 മണി വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

നവംബർ 29-നാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള 170-ലധികം കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. ഐ.ഐ.എം ഇൻഡോറിനാണ് ഇത്തവണത്തെ കാറ്റ് പരീക്ഷയുടെ നടത്തിപ്പ് ചുമതല.

യോഗ്യതാ മാനദണ്ഡങ്ങൾ

  • അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം കരസ്ഥമാക്കിയിരിക്കണം.
  • എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് 45 ശതമാനം മാർക്ക് മതിയാകും.
  • ബിരുദ പഠനത്തിന്റെ അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
  • പരീക്ഷയെഴുതുന്നതിന് ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല.

പ്രവേശനം നൽകുന്ന മറ്റ് പ്രധാന സ്ഥാപനങ്ങൾ

ഐ.ഐ.എമ്മുകൾക്ക് പുറമെ എഫ്.എം.എസ് ഡൽഹി, എസ്.പി.ജെ.ഐ.എം.ആർ, എം.ഡി.ഐ ഗുഡ്ഗാവ്, ഐ.ഐ.എഫ്.ടി തുടങ്ങി രാജ്യത്തെ മികച്ച ഒട്ടനവധി മാനേജ്‌മെന്റ് സ്ഥാപനങ്ങളും കാറ്റ് (CAT) സ്കോർ അടിസ്ഥാനമാക്കിയാണ് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നത്.

അപേക്ഷാ ഫീസ്

  • ജനറൽ വിഭാഗത്തിന്: 2700 രൂപ
  • എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾക്ക്: 1350 രൂപ

അപേക്ഷിക്കേണ്ട വിധം

വിദ്യാർത്ഥികൾക്ക് ഔദ്യോഗിക പോർട്ടലായ iimcat.ac.in വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി വിദ്യാഭ്യാസ യോഗ്യത, സംവരണ മാനദണ്ഡങ്ങൾ, പരീക്ഷാ കേന്ദ്രങ്ങൾ, ഫീസ് വിവരങ്ങൾ, ആവശ്യമായ മറ്റ് രേഖകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

നാളെ വാട്സാപ്പിലും
Follow

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button