Jobs & Visa Updates

എത്തിഹാദ് എയർവേയ്‌സിൽ നഴ്സ് ഒഴിവുകൾ; അബുദാബി മെഡിക്കൽ സെന്ററിലേക്ക് ഇന്ത്യയിൽ നിന്നും അപേക്ഷിക്കാം

യു.എ.ഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അബുദാബിയിലെ മെഡിക്കൽ സെന്ററിലേക്കാണ് നിയമനം നടക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഇന്ത്യയിൽ നിന്നുൾപ്പെടെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും

  • ബി.എസ്.സി നഴ്‌സിങ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ നഴ്‌സിങ് പാസായ രജിസ്റ്റേഡ് നഴ്‌സുമാർക്ക് അപേക്ഷിക്കാം.
  • രജിസ്റ്റേഡ് നഴ്‌സായി കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
  • യു.എ.ഇയിലെ DOH അല്ലെങ്കിൽ DHA നഴ്‌സിങ് ലൈസൻസ് ഉണ്ടായിരിക്കണം.
  • ക്രോണിക് ഡിസീസ് മാനേജ്മെന്റ് സേവനങ്ങളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം ആവശ്യമാണ്.
  • സാധുവായ BLS സർട്ടിഫിക്കറ്റും എമർജൻസി ഫസ്റ്റ് റെസ്‌പോണ്ടർ രജിസ്ട്രേഷനും ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും കംപ്യൂട്ടർ പരിജ്ഞാനവും അത്യാവശ്യമാണ്.
  • മുൻഗണന: ഒക്യുപേഷണൽ, ഏവിയേഷൻ നഴ്‌സിങ് മേഖലകളിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

പ്രധാന ചുമതലകൾ

  • ഏവിയേഷൻ, ഒക്യുപേഷണൽ ഹെൽത്ത് വിഭാഗങ്ങളിലെ ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് പരിശോധനകൾക്കും (രക്തസമ്മർദം, പൾസ്, കാഴ്ച/കേൾവി പരിശോധന, ECG, BMI തുടങ്ങിയവ) ജനറൽ കൺസൾട്ടേഷനുകൾക്കും ഡോക്ടറെ സഹായിക്കുക.
  • രോഗികളുടെ മെഡിക്കൽ രേഖകൾ കൃത്യമായും രഹസ്യസ്വഭാവം പാലിച്ചും പരിപാലിക്കുക.
  • ഫ്ലൈറ്റ് ക്രൂ, ക്യാബിൻ ക്രൂ എന്നിവരുടെ മെഡിക്കൽ പരിശോധനാ രേഖകൾ, വാക്സിനേഷൻ വിവരങ്ങൾ, ആൽക്കഹോൾ-ഡ്രഗ് പരിശോധനാ രേഖകൾ എന്നിവ പൂർണമാണെന്ന് ഉറപ്പാക്കുക.
  • അടിയന്തര മരുന്നുകൾ, ക്രാഷ് കാർട്ട്, മറ്റ് മെഡിക്കൽ സാമഗ്രികൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കുന്നതിനായി ദൈനംദിന പരിശോധനകൾ നടത്തുക.
  • DOH, GCAA, OSHAD തുടങ്ങിയ അധികൃതരുടെ മാനദണ്ഡങ്ങൾ അനുസരിച്ച് നഴ്‌സിങ് നയങ്ങൾ വികസിപ്പിക്കുകയും, ബോധവത്കരണ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുക.

അപേക്ഷിക്കേണ്ട വിധം താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എത്തിഹാദ് എയർവേയ്‌സിന്റെ ഔദ്യോഗിക സ്മാർട്ട് റെക്രൂട്ടേഴ്സ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഓൺലൈനായി അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാളെ വാട്സാപ്പിലും
Follow

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button