Breaking News

ഓണത്തിരക്ക് കുറയ്ക്കാൻ ദക്ഷിണ റെയിൽവേ; ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ

ചെന്നൈ: ഓണക്കാലത്തെ കനത്ത യാത്രാതിരക്ക് പരിഗണിച്ച് ചെന്നൈയിൽ നിന്നും കേരളത്തിലേക്കും മംഗളൂരുവിലേക്കും പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന പ്രവാസികൾക്കും വിദ്യാർത്ഥികൾക്കും ആശ്വാസമായി, ചെന്നൈ സെൻട്രലിൽ നിന്ന് കൊല്ലത്തേക്ക് രണ്ട് സർവീസുകളും ചെന്നൈ എഗ്മോറിൽ നിന്ന് മംഗളൂരുവിലേക്ക് ഒരു സർവീസുമാണ് പുതുതായി അനുവദിച്ചിരിക്കുന്നത്.

ചെന്നൈ സെൻട്രൽ – കൊല്ലം സർവീസുകൾ:

  • ട്രെയിൻ നമ്പർ 06119: ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 2 എന്നീ തീയതികളിൽ ഉച്ചകഴിഞ്ഞ് 3.10-ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 7.20-ന് കൊല്ലത്തെത്തും. പൂർണ്ണമായും എ.സി ത്രീ ടയർ ഇക്കോണമി വിഭാഗത്തിൽപ്പെട്ട 16 കോച്ചുകളാകും ഇതിലുണ്ടാവുക. (ഈ ട്രെയിനിൽ സ്ലീപ്പർ, ജനറൽ കോച്ചുകൾ ഉണ്ടായിരിക്കില്ല).
  • ട്രെയിൻ നമ്പർ 06117: ഓഗസ്റ്റ് 13, 15, 20, 22, 27, 29, സെപ്റ്റംബർ 3, 5 തീയതികളിൽ രാത്രി 11.50-നാണ് ഈ ട്രെയിൻ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുക. പിറ്റേന്ന് വൈകുന്നേരം 4.20-ന് ഇത് കൊല്ലത്ത് എത്തിച്ചേരും. ഒരു ഫസ്റ്റ് ക്ലാസ് കം സെക്കൻഡ് എ.സി കോച്ച്, രണ്ട് സെക്കൻഡ് എ.സി കോച്ചുകൾ, നാല് എ.സി ത്രീ ടയർ കോച്ചുകൾ, 13 സ്ലീപ്പർ കോച്ചുകൾ എന്നിവ ഈ ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചെന്നൈ എഗ്മോർ – മംഗളൂരു സർവീസ്:

  • ട്രെയിൻ നമ്പർ 06125: ചെന്നൈ എഗ്മോറിൽ നിന്ന് മംഗളൂരുവിലേക്കുള്ള ഈ പ്രത്യേക തീവണ്ടി ഓഗസ്റ്റ് 18, 25, സെപ്റ്റംബർ 1 എന്നീ തീയതികളിലാണ് സർവീസ് നടത്തുക. ഒരു സെക്കൻഡ് എ.സി കോച്ച്, എട്ട് എ.സി ത്രീ ടയർ കോച്ചുകൾ, ആറ് സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ എന്നിവയാണ് യാത്രക്കാർക്കായി ഈ വണ്ടിയിൽ സജ്ജീകരിച്ചിരിക്കുന്നത്.

നാളെ വാട്സാപ്പിലും
Follow

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button