Pravasi News

റിയാദിൽ പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ മലയാളി പ്രവാസിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം തിരൂർ ഇല്ലത്തപ്പാടം സ്വദേശി മുണ്ടേക്കാട്ട് റഹൂഫ് (50) ആണ് മരണപ്പെട്ടത്. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.

പതിവ് സമയമായിട്ടും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കളും ഒപ്പമുള്ളവരും നടത്തിയ അന്വേഷണത്തിലാണ് റഹൂഫിനെ മുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പ്രാഥമിക നിഗമനപ്രകാരം ഹൃദയാഘാതമാണ് മരണകാരണമെന്ന് അധികൃതർ വ്യക്തമാക്കി.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം റിയാദിലെ ഷുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതരായ മുഹമ്മദ്-ആയിഷ ദമ്പതികളുടെ മകനാണ്. സുഹ്റയാണ് ഭാര്യ. ഹനൂന, ഹാദി മുഹമ്മദ്, ഹമീസ് എന്നിവർ മക്കളാണ്.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമനടപടികൾ വേഗത്തിലാക്കുന്നതിനായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ട്രഷറർ നൗഫൽ തിരൂർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ രംഗത്തുണ്ട്.

നാളെ വാട്സാപ്പിലും
Follow

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button