Career & Education

സിടിഇടി അപേക്ഷാ തീയതി നീട്ടി സിബിഎസ്ഇ; പുതുക്കിയ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ) നടത്തുന്ന 22-ാമത് സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് (സി.ടി.ഇ.ടി) അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികൾക്ക് വീണ്ടും അവസരം. നേരത്തെ അപേക്ഷിക്കാൻ സാധിക്കാതെ പോയ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ ഒന്ന് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാമെന്ന് സിബിഎസ്ഇ അറിയിച്ചു.

അധ്യാപകർക്ക് ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (ടി.ഇ.ടി) നിർബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയെ തുടർന്നാണ് അപേക്ഷാ വിൻഡോ വീണ്ടും തുറക്കാൻ സിബിഎസ്ഇ തീരുമാനിച്ചത്. യോഗ്യരായ അധ്യാപകർക്ക് നിയമപരമായ യോഗ്യത നേടുന്നതിന് മതിയായ സമയവും അവസരവും നൽകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ഒന്ന് വരെ ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷിക്കാൻ വീണ്ടും അവസരമൊരുക്കിയത്.

22-ാമത് സിടിഇടി പരീക്ഷയുടെ വിജ്ഞാപനം മെയ് 8-നാണ് സിബിഎസ്ഇ പുറപ്പെടുവിച്ചത്. മെയ് 11 മുതൽ ജൂൺ 10 വരെയായിരുന്നു ആദ്യം അപേക്ഷകൾ സ്വീകരിച്ചിരുന്നത്. സെപ്റ്റംബറിൽ പരീക്ഷ നടത്താനായിരുന്നു മുൻ തീരുമാനം. എന്നാൽ, അപേക്ഷാ തീയതി നീട്ടിയ സാഹചര്യത്തിൽ പുതുക്കിയ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. സെപ്റ്റംബർ ഒന്നിന് അപേക്ഷാ നടപടികൾ പൂർത്തിയായ ശേഷം പുതിയ തീയതികൾ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

നാളെ വാട്സാപ്പിലും
Follow

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button