Jobs & Visa Updates

സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിൽ തൊഴിലവസരം; ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഉൾപ്പെടെ 16 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് വകുപ്പിൽ വിവിധ തസ്തികകളിലായി ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. റിസർച്ച് ഓഫീസർ, റിസർച്ച് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലായി ആകെ 16 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേന അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ഓഗസ്റ്റ് 22 ആണ്.

ഒഴിവുകളുടെ വിശദാംശങ്ങൾ ആകെ 16 ഒഴിവുകളാണുള്ളത്. തസ്തിക തിരിച്ചുളള വിവരങ്ങൾ താഴെ നൽകുന്നു:

  • റിസർച്ച് ഓഫീസർ – 1
  • റിസർച്ച് അസിസ്റ്റന്റ് – 1
  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ – 14

പ്രായപരിധി മൂന്ന് തസ്തികകളിലേക്കും അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി 40 വയസ്സാണ്. 2026 ജൂലൈ 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും

  • റിസർച്ച് ഓഫീസർ: ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം. ബിരുദതലത്തിലെങ്കിലും സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലോ സർവകലാശാലകളിലോ സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ്, ഗവേഷണം, വിലവിവര ശേഖരണം എന്നിവയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
  • റിസർച്ച് അസിസ്റ്റന്റ്: ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് എന്നിവയിലൊന്നിൽ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദവും, ബിരുദതലത്തിൽ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കുകയും വേണം.
  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം (അല്ലെങ്കിൽ തത്തുല്യ യോഗ്യത), അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA). എം.എസ്. ഓഫീസ്, പ്രത്യേകിച്ച് എക്സൽ എന്നിവയിൽ മികച്ച പരിജ്ഞാനം ഉണ്ടായിരിക്കണം. തത്തുല്യ യോഗ്യതയുള്ളവർ ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഹാജരാക്കേണ്ടതാണ്. ഇരുചക്ര വാഹന ലൈസൻസ് ഉള്ളവർക്ക് മുൻഗണനയുണ്ടാകും.

പ്രതിമാസ ശമ്പളം

  • റിസർച്ച് ഓഫീസർ – ₹36,000
  • റിസർച്ച് അസിസ്റ്റന്റ് – ₹30,000
  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ – ₹24,000

തിരഞ്ഞെടുപ്പ് രീതിയും അപേക്ഷാ ഫീസും സെലക്ഷൻ കമ്മിറ്റി നടത്തുന്ന അഭിമുഖത്തിലൂടെയായിരിക്കും യോഗ്യരായ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. മൂന്ന് തസ്തികകളിലേക്കും അപേക്ഷിക്കാൻ യാതൊരുവിധ ഫീസും ആവശ്യമില്ല.

അപേക്ഷിക്കേണ്ട വിധം താൽപര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം താഴെ പറയുന്ന വിലാസത്തിൽ അയക്കേണ്ടതാണ്. അപേക്ഷകൾ രജിസ്റ്റേർഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി മാത്രമേ അയക്കാൻ പാടുള്ളൂ.

വിലാസം: കമ്മീഷണർ, സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് കമ്മീഷണറേറ്റ്, പബ്ലിക് ഓഫീസ് കോംപ്ലക്സ്, തിരുവനന്തപുരം – 695033, കേരളം.

2026 ഓഗസ്റ്റ് 22 നോ അതിന് മുൻപോ ആയി അപേക്ഷകൾ മേൽവിലാസത്തിൽ ലഭിച്ചിരിക്കണം.

നാളെ വാട്സാപ്പിലും
Follow

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button